കൊൽക്കത്ത: എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നും ബംഗാളും ഉത്തര്‍പ്രദേശും കിംഗ് മേക്കര്‍ സംസ്ഥാനങ്ങളായി മാറുമെന്നും അവർ പറയുകയുണ്ടായി. ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്സ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ബിജെപിക്ക് തിരിച്ചടി ലഭിക്കും. പുതിയ ഒരു സഖ്യമായിരിക്കും ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.
Post Your Comments