ലാഹോര്‍:ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പേസ് ബൗളര്‍ മുഹമ്മദ് അമീറിനെ ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ഫ്രാസ് അഹമ്മദ് ആണ് ക്യാപ്റ്റന്‍. മൂന്ന് ഓപ്പണര്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, നാല് മധ്യനിര ബാറ്റ്‌സ്മാന്മാര്‍, രണ്ട് സ്പിന്നര്‍മാര്‍,അഞ്ച് പേസര്‍മാരും അടങ്ങുന്ന ടീമിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി ടീമിലെത്തിയ താരങ്ങളാണ് ഓപ്പണര്‍ ആബിദ് അലിയും യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഹാസ്‌നെയ്‌നും. മുതിര്‍ന്ന താരമായ ഷുഐബ് മാലിക്കിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിലെ 11 പേരെയാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.മുന്‍ പാക്കിസ്ഥാന്‍ ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്ത്.
ടിം ഇങ്ങനെ.സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഷദബ് ഖാന്‍, ഷോയബ് മാലിക്, ഫഹീം അഷറഫ്, ഷഹീന്‍ അഫ്രിഡി, ഹസ്സന്‍ അലി, ആബിദ് അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വാസിം, ജുനൈദ് ഖാന്‍, മുഹമ്മദ്, ഹസ്നയിന്‍, ഹാരിസ് സൊഹൈല്‍.
Post Your Comments