Latest NewsKeralaLife Style

രാജ്യത്തെ ബാലികാ വിവാഹം നടക്കാത്ത ഏക മണ്ഡലം കേരളത്തില്‍

കൊച്ചി: രാജ്യത്തെ ബാലികാ വിവാഹം നടക്കാത്ത ഏക മണ്ഡലം സംസ്ഥാനത്ത്. അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെയും ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ടാറ്റ ട്രസ്റ്റ് എന്നിവിടങ്ങളിലെ ഗവേഷകര്‍ രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടക്കാത്ത രാജ്യത്തെ ഏക പാര്‍ലമെന്റ് മണ്ഡലം എറണാകുളമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റെല്ലാ മണ്ഡലങ്ങളിലും 18 വയസ്സ് ആകുന്നതിന് മുമ്പ് വിവാഹിതരായ യുവതികളുണ്ട്.

ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളില്‍ ബാലികാവിവാഹത്തിന്റെ അനുപാതം 50 ശതമാനത്തിലേറെയെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ ആരോഗ്യ, പോഷകാഹാരവ്യവസ്ഥ, മറ്റു സാമൂഹിക സാമ്പത്തികാവസ്ഥ എന്നിവ മനസ്സിലാക്കുകയായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം. അതേസമയം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയിലും കേരളത്തിലെ രണ്ടുമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടു. ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവയാണ് മുന്നില്‍. ഇവിടെ 3.9 ശതമാനം ജനങ്ങളെ ദാരിദ്ര്യം അനുഭവിക്കുന്നുള്ളൂ. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലം പോണ്ടിച്ചേരിയാണ്. 3.4 ശതമാനം മാത്രമാണ് ഇവിടെ ദരിദ്രര്‍. മധ്യപ്രദേശിലെ സത്ന മണ്ഡലത്തിലാണ് കൂടുതല്‍ ദരിദ്രരുള്ളതെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button