Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsElection News

എന്തുകൊണ്ട് കുമ്മനം വിജയിക്കണം? ഡോ. മഹേഷ് ശര്‍മ്മ പറയുന്നത്

തിരുവനന്തപുരം: കേരളത്തിന് വേണ്ടി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരനെന്ന് കേന്ദ്ര ടൂറിസം-വനം-പരിസ്ഥിതി മന്ത്രി ഡോ.മഹേഷ് ശര്‍മ്മ. കുമ്മനം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്നു നാല് ദിവസം ഫോണില്‍ ബന്ധപ്പെടുമായിരുന്നു. ഇത്രയേറെ സത്യസന്ധതയും ലാളിത്യവുമുള്ള ജനകീയനായ നേതാവ് അപൂര്‍വ്വമാണ്. തിരുവനന്തപുരത്തിന്റെ പ്രതിനിധിയാകാന്‍ ഏറ്റവും യോഗ്യനായ നേതാവാണ് കുമ്മനമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയ്ക്ക് കിട്ടിയ വരദാനമാണ്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭദ്രമായ ഭാവിക്കു വേണ്ടിയാണ്. രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണ് മോദിയുടെ ഭരണകാലം. അരാജകത്വ ഭരണത്തില്‍ നിന്നുള്ള മോചനമായിരുന്നു മോദി ഭരണം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഫണ്ട് കാര്യകക്ഷമമായി സംസ്ഥാനം വിനിയോഗിച്ചിട്ടില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ പാരിസ്ഥിതിക അനുമതി കിട്ടാന്‍ മന്ത്രിയായിരുന്ന ജയന്തി നടരാജന് 2ശതമാനം കമ്മീഷന്‍ നല്‍കണമായിരുന്നു. ജയന്തി ടാക്‌സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന സെക്രട്ടറി അഡ്വ ജെ ആര്‍ പത്മകുമാര്‍, രഞ്ജിത് കാര്‍ത്തികേയന്‍ എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button