കൊച്ചി : മംഗലാപുരത്തുനിന്നും ശസ്ത്രക്രിയക്കായി 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെത്തിച്ച സംഭവത്തിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടയാളെ അറസ്റ്റുചെയ്തു.
കമ്മീഷണറുടെ നിർദേശപ്രകാരം ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.ബിനിൽ സോമ സുന്ദരത്തെ കൊച്ചി സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ബിനില്‍ സോമസുന്ദരത്തിന്‍റെ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഹൃദയവാൽവിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് മംഗാലപുരത്തെ ഡോ.മുള്ളേഴ്സ് ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ അപനിച്ചാണ് ഇയാൾ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചിരുന്നു.പിന്നീട് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് ഇയാൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തി.
‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Post Your Comments