Election NewsKeralaLatest News

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ബി ​ഗോപാലകൃഷ്ണന്‍

കൊച്ചി: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് ബി ​ഗോപാലകൃഷ്ണന്‍. മുസ്ലിം ലീ​ഗ് വൈറസല്ല എയ്ഡ്സാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജിന്നയുടെ പാരമ്പര്യമുള്ള ലീ​ഗ് കേരളത്തിലെ മത സംഘടനയാണ്. വര്‍​ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീ​ഗിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിർത്തണമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.തന്റെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടിയെടുത്താലും അതിനെ നേരിടാൻ തയ്യറാണെന്ന് ​ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍​ഗ്രസ് എന്നത് തട്ടിപ്പുകാര്‍ക്ക് മാത്രമുള്ള ഒളിസങ്കേതമാണ്. കോണ്‍​ഗ്രസ് ഭരണ സമയത്താണ് നീരവ് മോദിക്കും വിജയ് മല്യക്കും പണം നല്‍കിയത്. ബിജെപി പണം തിരികെ പിടിക്കാനാണ് ശ്രമിച്ചത്. നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതെന്ന് ​ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button