പൂങ്ങോട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം. അക്രമം നടന്നത് മലപ്പുറം പൂങ്ങോടിൽ. അക്രമത്തിൽ 5 എൻഡിഎ പ്രവർത്തകർക്ക് പരുക്കേറ്റു. മലപ്പുറം ജില്ലയിലെ പര്യടനത്തിനിടെ രണ്ടാം വട്ടമാണ് തുഷാറിന് നേരെ ആക്രമണമുണ്ടാകുന്നത്.നേരത്തെ വണ്ടൂരിലും തുഷാറിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്.
തുഷാർ വെള്ളാപ്പള്ളിക്ക് നേരെ ആക്രമണം; കാർ തല്ലിത്തകർത്തു
തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകർത്തിരുന്നു. ലീഗ് ആക്രമണത്തിൽ എൻഡിഎ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.തുഷാർ വെള്ളാപ്പള്ളിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നിരിക്കെ മതിയായ സുരക്ഷയൊരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താൻ ബിജെപി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു.
Post Your Comments