![UAE-DUBAI-SMUGGLING](/wp-content/uploads/2019/04/uae-dubai-smuggling.jpg)
ദുബായ് : യുഎഎയിലേക്ക് കടത്തിയ അനധികൃത വസ്തുക്കൾ പിടിച്ചെടുത്തു. ആനക്കൊമ്പ്, മാനിന്റെയും കണ്ടാമൃഗത്തിന്റെ കൊമ്പുകൾ, ചന്ദനത്തടി തുടങ്ങി 2,272 അനധികൃത വസ്തുക്കൾ ദുബായ് പോലീസ് കാലാവസ്ഥാ വ്യതിയാന-പാരിസ്ഥിതിക മന്ത്രാലയത്തിന് കൈമാറി. ഇതിൽ 1,346 കിലോ ഭാരംവരുന്ന അനധികൃത വസ്തുക്കൾ ദുബായ് പോലീസിന്റെ എയർപോർട്ട് സുരക്ഷാവിഭാഗം കഴിഞ്ഞ ഏതാനും മാസത്തിനിടെ പിടികൂടിയതാണ്.
ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ആഫ്രിക്കയിലെക്കും യൂറോപ്പിലെക്കും പോകുന്ന ട്രാൻസിറ്റ് യാത്രക്കാരിൽനിന്നായിരുന്നു ഇവയിൽ ഭൂരിഭാഗവും കണ്ടെത്തിയത്. ഈ വസ്തുക്കളുടെ നിറം മാറ്റിയും രൂപം മാറ്റിയും കസ്റ്റംസ് ഉദ്യാഗസ്ഥരുടെ കണ്ണുവെട്ടിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും എന്നാൽ ഇത്തരം തട്ടിപ്പുകൾ കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും എയർപോർട്ട് സുരക്ഷാ വിഭാഗം മേധാവി കേണൽ മുഹമ്മദ് അഹമ്മദ് ബിൻ ഡെലൻ അറിയിച്ചു.
Post Your Comments