നാഗ്പൂര്‍•ക്രൈംബ്രാഞ്ചിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് നടത്തിയ മോട്ടിബാഗ് റെയില്‍വേ ക്രോസിംഗിന് ഒരു ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം വലയിലായി. കോരാടി സ്വദേശിയായ മൊഹമ്മദ് സര്‍ഫറാസ് മേനോന്‍ എന്നയാളെ അറസ്റ്റ് ചെയ്ത പോലീസ്, രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ മൂന്ന് സ്ത്രീകളെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. മൂന്നാമത്തെ യുവതി ഛത്തീസ്ഗഡ് സ്വദേശിയാണ്.
പ്രതി യുവതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിച്ച് കൊണ്ടുവന്ന ശേഷം വേശ്യാവൃത്തിയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇടപാടുകാരന്‍ എന്ന വ്യാജേന സമീപിച്ചാണ് പോലീസ് സംഘത്തെ കുടുക്കിയത്.
ഇടപാടുകാരില്‍ നിന്നും 3,000 രൂപയോളമാണ് ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
മോനോനെതിരെ അനാശ്യാസം (തടയല്‍) നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments