ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നതിനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ഹൈബി ഈഡനടക്കം കേസില്‍ പ്രതികളായ ആളുകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിരവധി കത്തുകള്‍ അയച്ചിട്ടും ആരോപണവിധേയര്‍ക്കെതിരെ ഒരു നടപടിയെടുമെടുത്തില്ല. ഇതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്‍ത്തനമാണ് താന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത വിശദീകരിച്ചു
അതേസമയം, എറണാകുളം വയനാട് എന്നി മണ്ഡലങ്ങളില്‍ സരിത സമര്‍പ്പിച്ച പത്രികകള്‍ നേരത്തെ തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് കോടതി വിധിച്ച ശിക്ഷ റദ്ദാക്കാത്തതിനാലാണ് സരിതയുടെ പത്രിക തള്ളുകയുണ്ടായത്.
Post Your Comments