Election NewsLatest NewsIndiaElection 2019

ചൗകീദാര്‍ ചോര്‍ പ്രയോഗം ;  മാനനഷ്ടക്കേസ്  ; പണിമേടിച്ച് രാഹുല്‍ ; 2 വര്‍ഷത്തെ തടവ് ശിക്ഷയെങ്കിലും നല്‍കണമെന്ന്

പാറ്റ്ന: രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. മോദി എന്ന് പേര് വരുന്ന എല്ലാവരും കളളന്‍മാരാണ് എന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം പാറ്റ്ന ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പാരാതി നല്‍കിയിരിക്കുന്നത്.

തന്‍റെ പരാമര്‍ശത്തിലൂടെ മോദിയെന്ന് പേരുള്ള എല്ലാവരെയും രാഹുല്‍ അപമാനിച്ചുവെന്നാണ് സുശീല്‍ കുമാര്‍ മോദിയുടെ ആരോപണം.
അധിക്ഷേപ പരാമര്‍ശം നടത്തിയതിനു പുറമേ വികാരം വ്രണപ്പെടുത്തുക കൂടിയാണ് രാഹുല്‍ ചെയ്തതെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.

ചൗക്കിദാര്‍ ചോര്‍ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുലിന്‍റെ പരാമര്‍ശത്തെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഈ കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയെങ്കിലും പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button