തിരുവനന്തപുരം : രാഹുലെന്തിനാണ് വയനാട്ടിലേക്ക് വന്നത് എന്ന് ചോദ്യമുയര്‍ത്തി നരേന്ദ്രമോദി . തിരുവന ന്തപുരത്തോ അല്ലെങ്കില്‍ പത്തനം തിട്ടയിലോ മല്‍സരിക്കാമാ യിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചു. കേരളത്തില്‍ വന്ന് മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്നല്ലേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?”, എന്ന് അദ്ദേഹം ചോദിച്ചു.
. മേയ് 23 – ന് ശേഷം വീണ്ടും മോദി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമ്ബോള്‍ കോടതി തൊട്ട് പാര്‍ലമെന്റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ പോരാടുമെന്നും അതിന് ഭരണഘടനാപരമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കേരളത്തില്‍ ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലിടും. ലാത്തിച്ചാര്‍ജ് നടത്തുമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? . കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി (ചങ്ങാത്തം). ഇതാണ് കോണ്‍ഗ്രസിന്‍റെയും ഇടതിന്‍റെയും അവസ്ഥയെന്നും അദ്ദേഹം.
Post Your Comments