ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് ദില്ലിയിലാണ് മത്സരം. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരുക്കേറ്റത് ഡല്‍ഹിക്ക് തിരിച്ചടിയാവും.
ശ്രേയസിന്റെ വലതുകൈയ്ക്കാണ് പരുക്കേറ്റത്.ഇതോടെ ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരുടെ ഉത്തരവാദിത്തം കൂടും. കാഗിസോ റബാഡയിലാണ് ബൗളിംഗ് പ്രതീക്ഷ.
രോഹിത് ശര്‍മ്മയുടെ മുബൈയില്‍ ക്വിന്റണ്‍ ഡി കോക്ക്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, കീറോണ്‍ പൊള്ളാര്‍ഡ്, പാണ്ഡ്യ സഹോദരന്‍മാര്‍ തുടങ്ങിയവരാണുള്ളത്.അഞ്ച് കളിയില്‍ ജയിച്ചി മുംബൈയ്ക്കും ഡല്‍ഹിക്കും പത്ത് പോയിന്റ് വീതമാണെങ്കിലും റണ്‍നിരക്കില്‍ ് രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ്
Post Your Comments