
കൊച്ചി•നടി മീര വാസുദേവിന്റെ മുൻ ഭർത്താവും നടനുമായ ജോൺ കോക്കൻ വീണ്ടും വിവാഹിതനായി. നടിയും ബിഗ് ബോസ് താരവുമായ പൂജ രാമചന്ദ്രനാണ് വധു. പൂജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹിതരായ വിവരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
വിഷുദിനത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. രഹസ്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അവതാരകയായി രംഗതെത്തിയ പൂജ ഏതാനും തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ജയറാം നായകനായ ലക്കി സ്റ്റാറിലും മൂന്ന് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ മൂന്നു ചിത്രങ്ങളുടെ കൂട്ടമായ ഡി.കമ്പനി എന്ന സിനിമയിലും പൂജ അഭിനയിച്ചിട്ടുണ്ട്.
Post Your Comments