തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷതയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ബി.ജെ.പിയോട് ശത്രുതാ മനോഭാവത്തോടെയാണ് അദ്ദേഹം പെരുമാറുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനെതിരെ ആസൂത്രിതമായാണ് മീണ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനു വേണ്ടി സ്ഥാപിച്ച ഹോര്‍ഡിംഗുകള്‍ മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ മാറ്റി. പരാതി നൽകിയെങ്കിലും നടപടിയൊന്നുമില്ല. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളോട് ഒരു നയവും ബി.ജെ.പിയോട് മറ്റൊരു നയവുമാണ് അദ്ദേഹത്തിനെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.
Post Your Comments