Election NewsKeralaLatest NewsElection 2019

എം.കെ രാഘവന്റെ റോഡ്‌ഷോയ്ക്ക് തിളക്കമേകി ഈ ക്രിക്ക്റ്റ് താരം

അണികളില്‍ ആവേശം നിറച്ച് എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താരമായി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ധു കോഴിക്കോട് എത്തി. ടൗണില്‍ സിദ്ധു പങ്കെടുത്ത റോഡ് ഷോയില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ പത്തരയോടെ പാളയം പുഷ്പ ജങ്ഷനില്‍ നിന്ന് റോഡ് ഷോ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നവജോത് സിങ് സിദ്ധു എത്താന്‍ വൈകി. രണ്ട് മണിക്കൂറോളം കാത്തിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പന്ത്രണ്ടരയോടെ നവജോത് സിങ് സിദ്ധു എത്തി. കോഴിക്കോട് മണ്ഡലത്തിന് പുറമെ വടകര, വയനാട് മണ്ഡലങ്ങളിലും സിദ്ധു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ.

താന്‍ ഇവിടെ എത്തിയിരിക്കുന്നത് തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയാണെന്നും, ഒന്നായ ഇന്ത്യക്കും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തെ രാഹുലിന്റെ ഭരണം 50 വര്‍ഷത്തിന്റെ ഗുണം ചെയ്യും. രാഘവന് നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും രാഹുല്‍ ഗാന്ധിക്ക് കൂടിയുള്ളതായി മാറുമെന്ന് താന്‍ ഉറപ്പ് തരുന്നതായും സിദ്ദു പറഞ്ഞു. ചാലപ്പുറത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഫ്രാന്‍സിസ് റോഡ്, ഇടിയങ്ങര, സൗത്ത് ബീച്ച് വഴി റോഡ് ഷോ മറൈന്‍ ഗ്രൗണ്ടിനടുത്തെത്തി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രചാരണ വാഹനത്തില്‍ നിന്ന് തന്നെ പ്രസംഗിച്ചു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം വിളിച്ചാണ് സിദ്ധു പ്രസംഗം ആരംഭിച്ചത്.പ്രവര്‍ത്തകര്‍ അതേറ്റു പിടിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button