Latest NewsIndia

ചിറകൊതുക്കിയ ജെറ്റ് എയര്‍വെയ്‌സ് ഓഹരികള്‍ കൂപ്പുകുത്തി

ഇനി പറക്കലിന് സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജെറ്റ് എയര്‍വെയ്‌സ് ഓഹരികള്‍ വ്യാഴാഴ്ച്ച 27 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ മൂല്യം ഇപ്പോള്‍ 260 ദശലക്ഷം ഡോളറാണ്(1,808 കോടി രൂപ).

ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് ജെറ്റ് ഓഹരികള്‍ 27.06 ശതമാനം ഇടിവ് കാണിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കാതെ വന്നതോടെ ബുധനാഴ്ച വൈകുന്നേരം മുതലാണ് ജെറ്റ് എയര്‍വെയസ് എല്ലാ സര്‍വീസുകളും റദ്ദാക്കിയത്.

ഏപ്രില്‍ 16 ന് ലേലരേഖകള്‍ ഇറക്കി ലേല പ്രക്രിയയിലൂടെ കടബാധ്യത തീര്‍ക്കാനുള്ള നീക്കത്തിലാണ് കടം നല്‍കിയ ബാങ്കുകള്‍. ഇത് സംബന്ധിച്ച് ഏപ്രില്‍ 16ന് ബിഡ് രേഖകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചെന്നും കണ്‍സോര്‍ഷ്യം പ്രസ്താവനയിലൂടെ അറിയിച്ചു. ലേലം വഴി സുതാര്യമായ രീതിയില്‍ എന്റര്‍പ്രൈസസിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ വിജയിച്ചേക്കാനാകുമെന്ന പ്രതീക്ഷയാണ് കണ്‍സോര്‍ഷ്യത്തിനുള്ളത്.

8350 കോടി രൂപയുടെ ബാങ്ക് ബാധ്യതയാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയില്‍ നിന്നുള്ള മത്സരം കൂടിയായതോടെയാണ് രാജ്യത്തെ ആദ്യസ്വകാര്യ എയര്‍വെയ്‌സിന് നിലനില്‍ക്കാനാകാതെ താത്കാലികമായി ചിറകൊതുക്കേണ്ടി വന്നത്. സെംപ്തബര്‍ മുതല്‍ സീറ്റ് കപ്പാസിറ്റിയിലെ കുറവും വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും കാരണം നിരക്കില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വര്‍ധന വരുത്തേണ്ടിയും വന്നു. ജെറ്റ് എയര്‍വെയ്‌സിന്റെ താത്കാലിക ചിറകൊതുക്കല്‍ ഇന്ത്യന്‍ വ്യോമയാനത്തിന് തിരിച്ചടിയായെന്നായിരുന്നു എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി പ്രതികരിച്ചത്. ജെറ്റിനെപ്പോലെ കടബാധ്യത നേരിടുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button