ഇന്നും ഇന്നലെയുമായി അമൃതയിലെത്തിച്ച കുഞ്ഞിനെക്കുറിച്ച് നമ്മളേറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. കുഞ്ഞുങ്ങളെ യഥാസമയം, അപകടമൊന്നും കൂടാതെ എത്തിക്കുകയെന്നത് അല്‍പം കൂടി ശ്രമകരമായ ദൗത്യമാണ്. ഇതിന് പ്രത്യേക തരത്തിലുള്ള ആംബുലന്‍സ് തന്നെ വേണം. ഈ സാഹചര്യത്തിലാണ് ‘നിയോനാറ്റല്‍ ആംബുലന്‍സ്’ എന്താണെന്ന് നമ്മളറിയേണ്ടത്. കുഞ്ഞുങ്ങളെ ഷിഫ്റ്റ് ചെയ്യുന്നതിനായി മാത്രം, അവര്‍ക്ക് വേണ്ടി മാത്രമുള്ള പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ആംബുലന്‍സാണ് ‘നിയോനാറ്റല്‍ ആംബുലന്‍സ്’.
സാധാരണ ആംബുലന്‍സുകളെക്കാള്‍ വലിപ്പം കൂടിയതായിരിക്കും ഇത്. അകത്തെ സൗകര്യങ്ങളും കൂടുതലായിരിക്കും. കറന്റ്, കുടിവെള്ളം, മറ്റ് ഉപയോഗങ്ങള്‍ക്കുള്ള വെള്ളം, എ.സി, മരുന്നുകള്‍ സൂക്ഷിക്കാനുള്ള പ്രത്യേക സൗകര്യം, അണുബാധയെ പ്രതിരോധിക്കുന്ന ചുവരുകളും, റൂഫും, റേഡിയന്റ് വാര്‍മേഴ്സ്, വെന്റിലേറ്റര്‍ സൗകര്യം… ആശുപത്രിയുമായി സദാസമയവും ബന്ധത്തിലാകാന്‍ കണ്‍ട്രോള്‍ റൂം… അങ്ങനെ പോകുന്നു ഇതിന്റെ സവിശേഷതകള്‍. ഇതിനെല്ലാം പുറമെ അടിയന്തര സഹായങ്ങള്‍ക്കായി കുഞ്ഞുങ്ങളുടെ ഡോക്ടര്‍മാരും നഴ്സുമാരും.
കേരളത്തിലും ‘നിയോനാറ്റല്‍ ആംബുലന്‍സ്’ സേവനം നിലവിലുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ഈ സൗകര്യം വ്യാപകമായിട്ടില്ലെന്ന് മാത്രം. ഓരോ മേഖലയിലും ഇത്തരത്തിലുള്ള സൗകര്യം ലഭ്യമായാല്‍, ഇപ്പോള്‍ നേരിടുന്ന സമ്മര്‍ദ്ദം, കുറഞ്ഞത് നേര്‍പകുതിയോളം കുറയും. ഗുരുതരാവസ്ഥയിലാകുന്ന കുഞ്ഞിന് വെന്റിലേറ്റര്‍ സൗകര്യം ഉറപ്പിക്കാനാകുന്നത്, താപനില ക്രമീകരിക്കപ്പെട്ട അന്തരീക്ഷം നല്‍കുന്നത്, കുഞ്ഞിന്റെ ആരോഗ്യാവസ്ഥയുടെ ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാകുന്നത്.
Post Your Comments