KeralaLatest News

കുട്ടികളുടെ കലാകായിക വാസനയെ പോഷിപ്പിക്കുന്നതിനായി ഉജജലം ബാല്യം പുരസ്കാരം

കുട്ടികളുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിനായും അവരെ കൂടുതല്‍ ഉയര്‍ന്ന് ആ മേഖലകളില്‍ കൂടുതല്‍ ശോഭിക്കുന്നതിനുമായി പ്രയത്നിക്കുന്നതിന് ജില്ലാശിശുസംരക്ഷണ യൂണിറ്റ് പുരസ്കാരം നല്‍കുന്നു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം തുടങ്ങിയ മേഖലകളില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കാണ് പുരസ്കാരം നല്‍കുക.

ഒരു ജില്ലയില്‍ ഒരു കുട്ടിക്കെന്ന രീതിയില്‍ ജില്ലാശിശുസംരക്ഷണ യൂണിറ്റ് പുരസ്കാരം നല്‍കുന്ന ചട്ടങ്ങള്‍ക്കനുസരിച്ചാവും പുരസ്കാരം നല്‍കുക . 5 വയസ് മുതല്‍ 18 വയസുവരെയുളള കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുന്നത്. അപേക്ഷാ ഫോറം ജില്ലാശിശുസംരക്ഷണ യൂണിറ്റിന്‍റെ ഒാഫീസില്‍ ലഭ്യമാണ്. അപേക്ഷകള്‍ നവംബര്‍ 1 ന് വെെകിട്ട് 5 നകം സിവില്‍സ്റ്റേഷനിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button