ന്യൂഡല്‍ഹി : ബാലകോട്ടിലെ സര്‍ജിക്കല്‍ സ്ട്രെെക്കിലൂടെ ജയ്ഷെയുടെഭീകരന്മാരെ വധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കും പട്ടാളക്കാര്‍ക്കും യാതൊരു പോറലും ഇന്ത്യന്‍ സെെന്യം ഏല്‍പ്പിച്ചില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വ്യോമാക്രമണം നടത്തിയതെന്നും പാകിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല വ്യോമാക്രമണമെന്നും, സുഷമ കൂട്ടിച്ചേര്‍ത്തു.
പുല്‍മാവ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നശിപ്പിക്കുക മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്നും അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇന്ത്യക്ക് ലഭിച്ചെന്ന് സുഷമ പറഞ്ഞു. പാ ര്‍ട്ടി വനിതാ വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കകവേയാണ് അവര്‍ ഈ കാര്യം വ്യക്തമാക്കിയത്.
2008 ല്‍ മുംബൈ ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്ഥാനെ അന്താരാഷ്ട സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല.അന്ന് യുപിഎ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അന്നത്തെ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നെന്നും സുഷമ ആരോപിച്ചു. 2014 ലേതു പോലെ ഇത്തവണയും ബിജെപി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും സുഷമ പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments