കൊല്‍ക്കത്ത : രാഖി ദത്ത വെറും പത്തൊന്‍മ്പത് വയസിന്റെ പക്വതയാണെങ്കിലും മനസ് അതിനേക്കാളേറെ ഉന്നതിയിലെത്തിയ അതിരുകളില്ലാത്ത ഒരു ആകാശം പോലെയെന്ന് തെളിയിക്കുകയാണ് ഇവള്. സ്വന്തം അച്ഛനെ മരണത്തിന് വിട്ട് കൊടുക്കാന്‍ മനസില്ലാത്ത വേണ്ടിവന്നാല്‍ സ്വന്തം ജീവന് ജന്മം നല്കിയ അച്ഛന് സമര്‍പ്പിക്കാന്‍ തയ്യാറായവള്‍. ഗുരുതരമായ കരള്‍ രോഗമായിരുന്നു രാഖിയുടെ അച്ഛന് . അച്ഛനുമായി നിരവധി ആശുപത്രികള്‍ കയറിയിറങ്ങി.കൊല്‍ക്കത്തയിലെ ആശുത്രികളില്‍ വേണ്ട ചികില്‍സക്കുളള സൗകര്യമില്ലാതെ വന്നതോടെ അച്ഛനുമായി ഹെെദരാബാദിലെത്തി. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എന്‍ഡ്രോളജിയില്‍ എത്തിച്ചു.
കരള്‍ മാറ്റ ശസ്ത്രക്രിയ ചെയ്താല്‍ മാത്രമേ രക്ഷിക്കാന്‍ കഴിയുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തന്റെ പിതാവിന് അനുയോജ്യനായ കരള്‍ ദാതാവിനെ തേടി വീണ്ടും അലഞ്ഞ് പിതാവിന്റെ ആരോഗ്യവസ്ഥയെ വെല്ലുവിളിക്കാന്‍ രാഖി തയ്യാറായില്ല. സ്വന്തം അച്ഛനായി കരള്‍ പകുത്ത് നല്കാന് തയ്യാറെന്ന് അവള് ഡോക്ടര്‍മാരെ അറിയിച്ചു . എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം സൗന്ദര്യം നഷ്ടപ്പെടുമെന്നും വലിയ വേദന സഹിക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ രാഖിയോട് നിര്‍ദ്ദേശിച്ചു.
എന്നാല്‍ തന്റെ അച്ഛന് മുന്നില്‍ എന്ത് വേദന സഹിക്കാനും ഒരു സൗന്ദര്യവും ഒന്നുമല്ലായിരുന്നു രാഖിക്ക്. തന്റെ അച്ഛനായി അവള് അവളുടെ കരളിന്റെ 65 ശതമാനവും പകുത്തു നല്കി. ഇന്ന് രാഖിയും അവളുടെ പ്രിയപ്പെട്ട അച്ഛനും സുഖമായി സ്നേഹത്തോടെ ഇരിക്കുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും രാഖി ഇന്ന് അഭിമാനമാണ് രാഖിയെപ്പോലെയുളളവര് അവര്‍ക്ക് പ്രചോദനമോകുകയാണ്. സ്നേഹമെന്തെന്ന് കാട്ടി കൊടുക്കുകയാണ്. അല്ലേലും പെണ്ണുങ്ങളഅ സുപ്പറാ…
Post Your Comments