ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. മുസ്ലിം ലീഗിനെതിരെ നടത്തിയ പരാമർശം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുസ്ളീം ലീഗ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. മുസ്ലിം ലീഗ് വൈറസ്, ഇന്ത്യ വിഭജനത്തിൽ ലീഗിന് പങ്ക് എന്നാരോപിക്കുന്ന രണ്ടു ട്വീറ്റുകളാണ് മരവിപ്പിച്ചത്.
കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഘാവി, നടി കൊയ്ന മിത്ര, എൻഡിഎ എംഎൽഎ എം.എസ് സിർസ എന്നിവരുടെ ട്വീറ്റുകളും സോഷ്യൽ മീഡിയയിൽനിന്ന് നീക്കം ചെയ്തു. ബിജെപി അനുഭവമുള്ള 31 ട്വിറ്റർ ഹാൻഡിലുകളിലെ 34 ട്വീറ്റുകൾ മരവിപ്പിച്ചിട്ടുണ്ട്.
Post Your Comments