മുംബൈ: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് ജയപ്രദയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. സ്ത്രീകളെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുന്നോടിയായി എന്താണ് പറയാന്‍ പോകുന്നതെന്നതിനെ കുറിച്ചുള്ള ധാരണ നേതാക്കള്‍ക്ക് ഉണ്ടാകണമെന്ന് നിര്‍മല സീതാരാമന്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്.സ്ത്രീയെ ആക്രമിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല അത്. വ്യക്തിപരമായ കാര്യങ്ങളും ലിംഗഭേദങ്ങളുമാകും പലപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത്. പലരും ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെയാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ വാക്കുകളും പ്രയോഗങ്ങളും സൂക്ഷിച്ചും ചിന്തിച്ചും ഉപയോഗിക്കണമെന്നും പൊതു വേദികളില്‍ എങ്ങനെയാണ് പ്രസംഗിക്കേണ്ടതെന്ന് നമ്മള് പഠിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. അടുത്ത തലമുറയ്ക്ക് വേണ്ടി ആ പൈതൃകം നമ്മള് കരുതിവെക്കണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
Post Your Comments