ഇടതുപക്ഷ നേതാവായിരുന്ന സിന്ധു ജോയ് കോണ്‍ഗ്രസിലെത്തി അധികം താമസിയാതെ രാഷ്ട്രീയം വിട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോള്‍ മുന്‍പ് സ്ഥാനാര്‍ഥിയായിരുന്ന തനിക്ക് പാര്‍ട്ടിയിലെ ഒരു നേതാവില്‍ നിന്നും നേരിട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സിന്ധു. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
2009 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നല്ല മത്സരം കാഴ്ചവെച്ചെന്ന അഹങ്കാരത്തോടെ നടക്കുന്ന സമയം. ഒരു പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോള്‍ ഒരാള്‍: ”സിന്ധു ജോയിയോ? വോട്ട് എണ്ണുന്ന ദിവസം എന്തായിരുന്നു! താന്‍ ഇപ്പോള്‍ ജയിക്കും എന്ന മട്ടില്‍ ആയിരുന്നല്ലോ ടി വി യില്‍ ഒക്കെ പറഞ്ഞോണ്ട് ഇരുന്നത്! അവസാനം തലയില്‍ തോര്‍ത്തും ഇട്ടോണ്ട് ഓടേണ്ടി വന്നല്ലേ?”
അനുബന്ധമായി ”ഹ ഹ ഹാ”എന്ന പൊട്ടിച്ചിരിയും. ആ ചിരി ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു.
ആ ആള്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി ആണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍തന്നെ തലയില്‍ തോര്‍ത്ത് ഇടുമോ, അതോ അതും കഴിഞ്ഞു ഓടുമോ എന്നൊക്കെ കാണാന്‍ ഒരു മാസത്തിലധികം കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരിത് ??
N:B-ഈ സംഭവം എറണാകുളത്തു നടന്നതല്ല. അതാരാണ് എന്ന് ചോദിച്ചു ഇന്‍ബോക്‌സ് ചെയ്യുകയും വേണ്ട. പെട്ടി പൊട്ടിക്കുമ്പോള്‍ ഞാന്‍ തന്നെ പറയാം??
https://www.facebook.com/sindhujoy44/posts/1020815258108973
Post Your Comments