ഇന്ത്യയില്‍ ടിക്ക് ടോക്കിന് നിരോധനം വന്നതോടെ കുറേയെറെ പേര്‍ വിഷമത്തിലാണ്. ഇതില്‍ ചെറുപ്പക്കാരാണേറെയും. ഇവര്‍ക്ക് ആശ്വസിക്കാനുള്ള വഴി ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ സംവിധായകനും, നടനുമായ സന്തോഷ് പണ്ഡിറ്റ്. അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നതെന്നും തന്റെ വചനങ്ങള്‍ കേള്‍ക്കുന്നതിലൂടെ ചിലപ്പോള്‍ നിങ്ങളും, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടുമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മക്കളേ..
അങ്ങനെ ടിക്‌ടോക്ക് Google നിരോധിച്ചല്ലോ… ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചില കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..
എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാന്‍ പലരും ശ്രമിക്കാറില്ല..
ഏതായാലും ടീക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്‌ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..
(വാല് കഷ്ണം.. പണ്ഡിറ്റീന്‌ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്ബില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)
https://www.facebook.com/santhoshpandit/posts/2343007495753497?__xts__%5B0%5D=68.ARAlabRcfAmkSU8xBPsR47ckrNY_BZjrsx-Za4MgRMMg3TBseyZDUTR33FqtZDIcvmBxXXXPxPK1g5pU4e0hMn8nWmIFms9RUNOgGR31NoSShqEQ20uXmb6CgtQQpma04uFq6bDqsND7E4_uhkC2v8KjwyhtEyb1qDBo9x4EG5oCBF9ydhVuR7BQicCmQhNthPmZKW_W1JGCih9kBaNJJ9jijLeh8lVP-wLBD_yOCWhn1g_y7WETSaKL_ZT5cMv6SWuErPBUk5T5WQ9wMoUCS-8YbfSsVzqLRdEHI42E9yUPH8e4g76ju5NOBXUmgEiiYi3uuoWHSaHNCyV_Y6T0HGOzag&__tn__=-R
Post Your Comments