Latest NewsElection NewsKerala

കൈക്കുഞ്ഞുമായി പോളിങ് ബൂത്തിലെത്തുന്ന അമ്മമാർക്ക് ആശ്വാസം

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ പോളിങ് ബൂത്തുകളിലേക്ക് കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് ഇനി ആശ്വസിക്കാം. ദീർഘനേരം ക്യുവിൽ കുട്ടികളെയുംകൊണ്ട് നിൽക്കാതിരിക്കാൻ പുതിയ മാർഗം സ്വീകരിച്ചു. കുട്ടികളുടെ പരിചരണത്തിനായി കുടുംബശ്രീ അംഗങ്ങളെത്തും.

അമ്മമാർ വോട്ട് ചെയ്ത് മടങ്ങുന്നതുവരെ കുട്ടികളെ കുടുംബശ്രീ അം​ഗം നോക്കും. കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും നോക്കാന്‍ ബൂത്തുകളിലെല്ലാം ഒരു കുടുംബശ്രീ അം​ഗത്തെ വീതം ചുമതലപ്പെടുത്തും. കോട്ടയത്ത് ഇത്തരത്തില്‍ സേവനം നല്‍കുന്ന കുടുംബശ്രീ അം​ഗത്തിന് 750രൂപ വരെ പ്രതിഫലം നല്‍കുന്നുണ്ട്.

പോളിങ് ബൂത്തിലിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഭക്ഷണം എത്തിക്കുന്നതും കുടുംബശ്രീ പ്രവർത്തകരായിരിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാവും ഭക്ഷണം നല്‍കുക. സ്നാക് കൗണ്ടര്‍ നടത്താനാവാത്ത പോളിങ് ബൂത്തുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി ഭക്ഷണമെത്തിക്കുന്ന സംവിധാനമാണ് ധാരണയിലുള്ളത്. പോളിങ് ബൂത്തുകളില്‍ രാത്രിയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button