ചെന്നൈ: ഡിഎംകെ സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയില്‍ തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കനിമൊഴിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് ആരോപിച്ചായിരുന്നു റെയ്ഡ് നടത്തിയത്. അതേസമയം തന്റെ വീട്ടില്‍ നടന്ന റെയ്ഡ് നിയമവിരുദ്ധമാണെന്ന് കനിമൊഴി പറയുകയുണ്ടായി.
Post Your Comments