Latest NewsElection NewsKeralaElection 2019

വശ്യമായ മതിമനോഹര വാഗ്ദാനവുമായി രാഹുല്‍  ; വിനോദത്തിന് പോകാന്‍ തീരുമാനിച്ചാല്‍ ഒബാമയുടെ തലയില്‍ പോലും ഉദിപ്പിക്കുന്ന ഇടമാക്കി വയനാടിനെ താന്‍ മാറ്റുമെന്ന് രാഹുല്‍

വയനാട് :  വയനാടാന്‍ ജനതക്ക് മധുര മനോഹര വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി. ബരാക് ഒ ബാം പോലും ഒരു ടൂര്‍ പ്ലാന്‍ ചെയ്താല്‍ വരാനാഗ്രഹിക്കുന്ന ഇടമായി വയനാട്ടിലെ താന്‍ മാറ്റിയെടുക്കുമെന്നാണ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്. വയാനാട്ടിലെ ടൂറിസം വികസനത്തിന്‍റെ നെറുകയില്‍ എത്തിക്കുമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.

വയനാട്ടിലെ ജനതയുട പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഹാരമുണ്ടാക്കാനാണ് താന്‍ മല്‍സരിക്കുന്നതെന്നും ഇവിടുത്തെ ജനങ്ങളും സ്ഥലവുമായുളള ബന്ധം ജീവിത അവസാനം വരെ കാത്തു സൂക്ഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി രണ്ട് ദിവസം മുൻപാണ് രാഹുൽ കേരളത്തിലെത്തിയത്.

അതേ സമയം കഴിഞ്ഞ പതിനഞ്ച് വർഷമായി അമേഠിയുടെ അവസ്ഥ പരിതാപകരമാണെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി പറഞ്ഞിരുന്നു.അവിടെ റോഡില്ല, അഴുക്കുചാലാണ്. കുടിക്കാൻ വെള്ളമില്ല. വെറും മൺവീടുകൾ മാത്രമേയുള്ളൂ. അമേഠിയിൽ പതിനഞ്ച് വർഷമായി ഒന്നും ചെയ്യാത്ത രാഹുൽ വയനാട്ടിൽ വന്ന് എന്തു ചെയ്യാനാണെന്നും അവര്‍ ആരാഞ്ഞിരുന്നു.

സിപിഎമ്മിനെ തലോടി വളരെ ശ്രദ്ധയോടെയായിരുന്നു രാഹുലിന്‍റെ പ്രഭാഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button