കല്‍പ്പറ്റ :സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി ശ്രീധന്യയെ വയനാട്ടിലെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധി നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചു.
ശ്രീധന്യ പഠിച്ച സ്കൂളില്‍ വച്ചുതന്നെ രാഹുലിന്റെ ആദരം ഏറ്റുവാങ്ങി. ശ്രീധന്യയുടെ അച്ഛനും അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
410-ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് -കമല ദമ്പതികളുടെ മകള്‍ വിജയിച്ചത്. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്.അഞ്ച് മിനിറ്റോളം ശ്രീധന്യയുമായി സംസാരിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്.
Our @INCIndia President Sh. @RahulGandhi ji met Sreedhanya Suresh, the first tribal young lady from Kerala to crack UPSC civil services exam( who comes from Wayanad)#JanaNayakanRahulGandhi pic.twitter.com/cjpSMxizzw
— Sanjay Vishwakarma (@SanjayV_INC) April 17, 2019
Post Your Comments