ഓട്ടന്‍ തുള്ളലും തെരുവുനാടകവുമായി മണ്ഡലം ചുറ്റി ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജിന് വോട്ടുറപ്പിക്കുകയാണ് ഒരു സംഘം കോതമംഗലത്ത്. കോതമംഗലം മേഖലയിലെ പുരോഗമന കലാസാംസ്‌കാരിക പ്രവര്‍ത്തകരാണ് ഈ കലാജാഥയില്‍ അണിനിരക്കുന്നത്.
പുന്നേക്കാട് നിന്നും ആരംഭിച്ച കലാജാഥ പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ പ്രസിഡണ്ടും കാഥികനുമായ ജോയി എബ്രാഹാം ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ചുള്ള ‘ജനശത്രുക്കള്‍’ എന്ന പേരില്‍ തെരുവനാടകവും സംഘം അവതരിപ്പിക്കും. ബി ജെ പി യുടെ വര്‍ഗ്ഗീയ ഫാസിസവും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ തട്ടിപ്പും തുറന്നു കാണിയ്ക്കുന്നതാണ് ഓട്ടംതുള്ളല്‍. ഇതൊടൊപ്പം ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ജനകീയഗാനമേള ഉള്‍പ്പെടെയുള്ള പരിപാടികള്‍ കോര്‍ത്തിണക്കിയാണ് കലാജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
കലാസ്വാദനത്തിനൊപ്പം രാഷ്ട്രീയ അവബോധവും നടത്തി ജനങ്ങളെ ഇടത് സ്ഥാനാര്‍ത്ഥിക്കൊപ്പം നിര്‍ത്താനുള്ള നീക്കം വിജയകരമാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. എംപി എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ച വച്ചെന്ന ആത്മവിശ്വാസത്തോടെയാണ് ഇവിടെ ജോയ്‌സ് ജോര്‍ജ്ജ് രണ്ടാംമൂഴത്തിനായി ഇറങ്ങിയിരിക്കുന്നത്. അതേസമയം ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വയ്ക്കുന്ന മണ്ഡലമായി ഇടുക്കി മാറിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Post Your Comments