ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ കള്ളനെന്ന് വിളിച്ചതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. താനൊരു പിന്നാക്കക്കാരന്‍ ആയതിനാലാണ് തന്നെ ലക്ഷ്യമിട്ട് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നതെന്ന് മോദി പറഞ്ഞു.മഹാരാഷ്ട്രയിലെ മാദയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പരാമര്‍ശത്തിന് മോദി മറുപടി നല്‍കിയത്.
ഒരു സമൂഹത്തെയാകെ കള്ളനെന്ന് മുദ്രകുത്തുകയാണ് ചെയ്യുന്നതെന്ന് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്‍മാരാണെന്നാണ് പറയുന്നത്. തന്നെ അവര്‍ ലക്ഷ്യമിടുന്നത് പിന്നാക്കക്കാരന്‍ ആയതിനാലാണ്. പിന്നാക്കക്കാരോടുള്ള അവരുടെ മനോഭാവമെന്തെന്ന് ഇത് വ്യക്തമാക്കുന്നതായും മോദി പറഞ്ഞു.
Post Your Comments