കൊച്ചി: ഇന്നലെ വൈകീട്ട് 5 മണിക്കൂര്‍ കൊണ്ട് ആംബുലന്‍സില്‍ മംഗലാപുരത്ത് നിന്നും കൊച്ചിയിലെ അമൃതയിലെത്തിച്ച കുഞ്ഞിന്‍റെ ഹൃദയശസ്ത്രക്രിയ നാളെ നടത്തും. അന്തിമ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയത്തിനുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും പ്രശ്നങ്ങൾ കാണുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. 15 ദിവസം പ്രായമുളള കുഞ്ഞ് ഇപ്പോഴും ത്രീവ്ര പരിചരണ വിഭാഗത്തിലാണ്. ഇന്നലെ വെെകിട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നാക്കമെങ്കിലും ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ അമൃതയിലെത്തിച്ചത്. ഇന്നലെ കുട്ടി ആശുപത്രിയില്‍ എത്തിയെങ്കിലും ശസ്ത്രക്രിയ നടത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ മാറ്റി വെയ്ക്കുകയായിരുന്നു.
സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. സര്‍ക്കാര്‍ സൗജന്യമായി കുട്ടിയുടെ ചികില്‍സ നടത്തുമെന്ന് അറിയിച്ചു.
Post Your Comments