കൊൽക്കത്ത : ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടിൽ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിയ സംഭവത്തില്‍ കനിമൊഴിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജി. തെന്നിന്ത്യയിൽ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ ഡിഎംകെ എതിർക്കുന്നതു കൊണ്ടാണ് കനി മൊഴി അപമാനിക്കപ്പെട്ടതെന്ന് മമത പറഞ്ഞു.
ഭയപ്പെടുത്തി ഭരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് വിമർശിച്ച മമത ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന് പകരം മോദിയെ എല്ലാവരും ഭയപ്പെടുകയാണെന്നും മമത പറഞ്ഞു.
എതിർ പാട്ടികളെയും നേതാക്കളെയും അപമാനിക്കാനായി കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നത് നാണക്കേടാണെന്നും മമത പറഞ്ഞു.
ഡിഎംകെയും നേതാവ് സ്റ്റാലിനും ഇതേ പ്രകാരം അപമാനിക്കപ്പെടുകയാണ്. എതിർക്കു ന്ന പാർട്ടികളെ ഭീഷണിപ്പെടുത്താനാണ് മോദി ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
Post Your Comments