കങ്കണ റണാവത്തും രാജ് കുമാര്‍ റാവുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘മെന്റല്‍ ഹേ ക്യാ’ ജൂണ്‍ 21 ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും റിലീസിങ് തീയതിയും രാജ്കുമാര്‍ റാവു ട്വിറ്ററില്‍ പങ്കു വെച്ചു.
ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് സംവിധായകന്‍ പ്രകാശ് കോവലേമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം കങ്കണയും രാജ്കുമാര്‍ റാവുവും ഒന്നിക്കുന്ന ചിത്രമാണ് ”മെന്റല്‍ ഹേ ക്യാ”. അമൈറ ഡസ്റ്റര്‍, ജിമ്മി ഷെര്‍ഗിള്‍, സതിഷ് കൗശിക് എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷത്തില്‍ എത്തുന്നുണ്ട്. എക്താ കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments