ന്യൂയോര്‍ക്ക് : ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം മ്യാന്‍മറില്‍ 10 രോഹിന്‍ഗ്യ മുസ്ലിംകളെ ഗ്രാമീണരും സൈന്യവും ചേര്‍ന്ന് കൊലപ്പെടുത്തിയതു വെളിച്ചത്തുകൊണ്ടുവന്ന റോയ്‌ട്ടേഴ്‌സിന്. സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ഇപ്പോഴും മ്യാന്‍മറിലെ തടവറയില്‍ കഴിയുകയാണ് 2 റോയിട്ടേഴ്‌സ് ലേഖകരും. മധ്യ അമേരിക്കയില്‍ നിന്നു യുഎസിലേക്കുള്ള കുടിയേറ്റത്തിന്റെ ചിത്രങ്ങള്‍ക്കും റോയ്‌ട്ടേഴ്‌സിനു പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹരായി.
മ്യാന്‍മര്‍ സ്വദേശികളായ റോയ്‌ട്ടേഴ്‌സ് ലേഖകര്‍ വാ ലോണ്‍, ക്യാവ് സോവൂ എന്നിവര്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ‘മ്യാന്‍മറിലെ കൂട്ടക്കൊല’ എന്ന റിപ്പോര്‍ട്ടിലേക്ക് അവരെ നയിച്ചത്. തുടര്‍ന്ന് 10 പേരെ കെട്ടിയിട്ടിരിക്കുന്നതിന്റെയും പിന്നീട് അവരെ വെടിവച്ചുകൊന്നതിന്റെയും ചിത്രങ്ങള്‍ ഗ്രാമീണരില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിരുന്നു.
റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പെ അവര്‍ അറസ്റ്റിലാവുകയും 7 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. സഹപ്രവര്‍ത്തകരായ സൈമണ്‍ ലെവിസ്, അന്റോണി സ്ലോഡ്‌കോവ്‌സ്‌കി എന്നിവരാണ് പിന്നീട് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത്.യമന്‍ ആഭ്യന്തര കലാപത്തിനിടെ സ്ത്രീകള്‍ ക്രൂര പീഡനത്തിന് ഇരയാകുന്നത് പുറംലോകത്തെ അറിയിച്ച അയോസിയറ്റഡ് പ്രസിലെ മാധ്യമപ്രവര്‍ത്തകരായ മാഗി മൈക്കിള്‍, മാഡ് അല്‍സിക്രിയ, നരിമാന്‍ എല്‍മോഫ്ടി എന്നിവര്‍ക്കും പുലിറ്റ്‌സര്‍ ലഭിച്ചു.
Post Your Comments