ചെന്നൈ: ഒരു വോട്ടിന് 500 രൂപ നൽകാൻ നിർദ്ദേശം നൽകുന്ന അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വീഡിയോ പുറത്തായി.വാണിയമ്പാടി മുൻ എംഎൽഎ സമ്പത്ത് കുമാറാണ് പണം നൽകാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകുന്നത്.
ഒരു വോട്ടിന് 500 രൂപ വീതം നൽകാനാണ് എംഎൽഎ നിർദ്ദേശിക്കുന്നത്. ഒഴിഞ്ഞ സ്ഥലത്തെത്തി പണം എണ്ണി തിട്ടപ്പെടുത്തി കവറുകളിലാക്കണമെന്നും പിഎംകെ, ഡിഎംഡികെ പ്രവർത്തകരോട് എംഎൽഎ നിർദ്ദേശിക്കുന്നുണ്ട്. വീഡിയോ പുറത്തിറങ്ങിയതോടെ പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചുതുടങ്ങി.
കനിമൊഴി, ടിടിവി ദിനകരൻ തുടങ്ങി നിരവധി നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് നടക്കുന്നതിനിടെയാണ് അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Post Your Comments