അബുദാബി : അബുദാബിയില്‍ പൊതുസ്ഥലത്ത് മദ്യപിച്ചതിന് മൂന്ന് പ്രവാസികള്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തി. ഇതിന് കോടതിയില്‍ പ്രവാസികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. തങ്ങള്‍ പാവപ്പെട്ടവരാണെന്നും ഇത്രയും തുക കെട്ടിവെയ്ക്കാന്‍ തങ്ങളുടെ കൈവശം ഇല്ലെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. തങ്ങള്‍ തൊഴിലാളികള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമാണെന്ന് അറിയില്ലെന്നാണ് ഇവരുടെ വാദം. ഇവരുടെ വാദം കേട്ട കോടതി ഇനി കേസില്‍ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സൂക്ഷിക്കണമെന്നും ഉത്തരവിട്ടു.
അബുദാബിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഏഷ്യന്‍ വംശജരായ മൂന്ന് പേരാണ് വഴിയരികിലിരുന്ന് മദ്യപിച്ചത്. ഇതു കണ്ട അബുദാബി പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഇീ കേസില്‍ പൊലീസിന്റെ വാദം കേട്ട അബുദാബി ക്രിമിനല്‍ കോടതിയാണ് ലൈസന്‍സ് ഇല്ലാതെ മദ്യം കൈവശം വെച്ചതിനും, വഴിയരികിലിരുന്ന് മദ്യപിച്ചതിനും 10,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തത്.
Post Your Comments