Latest NewsKerala

എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട സര്‍ക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ല; അമിത് ഷാ

തൃശൂര്‍: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ഭക്തരെ വേട്ടയാടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തൃശൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരോട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണ്. രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനമാണിന്ന് കേരളം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്. എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രളയദുരന്തത്തിനിടയാക്കിയതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നു. പ്രളയദുരന്തത്തെ തുടര്‍ന്ന് കേന്ദ്രം നല്‍കിയ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button