KeralaLatest News

മലപ്പുറം – തിരുവനന്തപുരം  ; 3 ദിവസം പ്രായമായ കു‌ഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് വരുന്നു

മലപ്പുറം:  ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി വീണ്ടും ആംബുലന്‍സ് പുറപ്പെടുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്കാണ് ആംബുലന്‍സ് പുറപ്പെടുന്നത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് – ഇർഫാന ദമ്പതികളുടെ മകനാണ്.

പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെയാണ് വാഹനം പുറപ്പെടാനിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ നിന്ന് സഹായം തേടിയതായി കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയിലുളള KL 02 BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുക. ഹൃദ്യം ആംബുലൻസ് തൃശൂരില്‍ നിന്ന് എത്തുന്നതിനായി ബന്ധുക്കള്‍ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button