ഇസ്ലാമാബാദ് : കനത്തമഴയെയും പൊടിക്കാറ്റിനെയും തുടർന്ന് പാക്കിസ്ഥാനിൽ 26 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. പാകിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വൈദ്യുതി, ഗതാഗത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പലയിടത്തും ഇല്ലാതായി.നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. ബലൂചിസ്ഥാന്‍, പഞ്ചാബ് പ്രവിശ്യകളില്‍ ഒന്പതുപേര് വീതവും സിന്ധില്‍ അഞ്ചുപേരുമാണ് മരിച്ചത്. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയില്‍ മൂന്നു പേര് മരിച്ചതായും റിപ്പോർട്ട് ഉണ്ട്.
കറാച്ചിയില്‍ സ്കൂള്‍ തകര്‍ന്നു വീണ് നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ 10 പേരടങ്ങുന്ന സംഘത്തെ കടലില്‍ കാണാതായി. നാവിക സേന ആറുപേരെ കണ്ടെത്തി. മൂന്ന് പേരെ കണ്ടെത്താനുണ്ട്.
Post Your Comments