യുക്രൈന്‍ പരാജയഭീതിയെ തുടര്‍ന്ന്: യുക്രൈന്‍ സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തില്‍ നിന്ന് പിന്‍മാറി . പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന യുക്രൈനില്‍ പ്രധാന സ്ഥാനാര്‍ത്ഥിയായ വ്ലാദിമര്‍ സെലന്‍സ്‌കിയാണ് പരസ്യ സംവാദത്തില്‍ നിന്ന് പിന്‍മാറിയത്. സെലന്‍സ്‌കിക്കായി ഒഴിച്ചിട്ട പോഡിയവുമായി നിലവിലെ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ പെട്രോ പൊറഷന്‍കോ പൊതുസമ്മേളനം നടത്തി. യുക്രൈനിലെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള സ്ഥാനാര്‍ത്ഥിയാണ് വ്ളാദിമര്‍ സെലന്‍സ്‌കി. ടി.വി സീരിയലില്‍ കൊമേഡിയനായി അഭിനയിക്കുന്ന സെലന്‍സ്‌കിയുടെ മുന്നേറ്റം ലോകമെങ്ങും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
പരസ്യ സംവാദത്തില്‍ നിന്ന് പിന്‍മാറി യുക്രൈന്‍ സ്ഥാനാര്‍ഥി വ്‌ലാദിമര്‍ സെലന്‍സ്‌കി
സെലന്‍സ്‌കിയെ നിലവിലെ പ്രസിഡന്റും പ്രധാന എതിരാളിയുമായ പെട്രോ പൊറഷന്‍കോയാണ് പരസ്യസംവാദത്തിന് വെല്ലുവിളിച്ചത്. സെലന്‍സ്‌കി വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ഒരാഴ്ച്ച പിന്നിട്ടിട്ടും സംവാദത്തിന് എത്താത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെട്രോ പൊറഷന്‍കോ പ്രതീകാത്മകമായി സംവാദ വേദിയൊരുക്കിയത
Post Your Comments