Latest NewsIndia

‘മികച്ച ഭരണം കാഴ്ച വയ്ക്കാൻ വളരെയധികം സഹായിക്കുന്നു’ : ജില്ലാ ഭരണകൂടങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ടീംവർക്ക് മികച്ച ഫലമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രപദ്ധതികൾ വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റുള്ളവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത്, നമ്മുടെ വിജയത്തിന്റെ അളവുകോലായി മാറുമ്പോഴാണ് നമ്മുടെ പ്രവർത്തനം ചരിത്രം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്തെ വിവിധ ജില്ലകൾ ചരിത്രമെഴുതുന്നത് നാം കാണുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. പൊതുജനങ്ങളുമായി നേരിട്ട് വൈകാരിക ബന്ധമുണ്ടെങ്കിൽ മാത്രമേ ‘മുകളിൽ നിന്ന് താഴേക്കും’, ‘താഴെ നിന്ന് മുകളിലേക്കും’ സർക്കാർ പ്രവർത്തനങ്ങൾ നടക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ തലത്തിലുള്ള സേവനം നല്ലതാണെങ്കിൽ സർക്കാർ പദ്ധതികൾ മികച്ച രീതിയിൽ ജനങ്ങളിലേക്കെത്തും. ജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്താൻ ഫീൽഡ് വർക്കുകളും പരിശോധനകളും നടത്തണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയിട്ടുണ്ട്. സർവീസിലെ ആദ്യ ദിനത്തിൽ ഉണ്ടായിരുന്ന അതേ ആവേശത്തോടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ, രാജ്യത്തെ ഏകദേശം എല്ലാ വീടുകൾക്കും ശൗചാലയം ലഭിക്കുകയും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തുകയും ചെയ്തിട്ടുണ്ടെന്ന് മോദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button