KeralaLatest NewsNews

‘ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്നും എഴുതി തരുന്നതായിരിക്കരുത് നമ്മൾ വിളിച്ചു പറയേണ്ടത്’: ജോൺ ബ്രിട്ടാസ്

കൊച്ചി: മുംബൈയിലെ ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്ന് കേരളത്തിൽ പല ചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിൽ സുരേഷ് അവതരിപ്പിച്ച ചർച്ചയിൽ ജോൺ ബ്രിട്ടാസ് എം.പിയും പങ്കെടുത്തിരുന്നു. കുറിക്കുകൊള്ളുന്ന മറുപടികളും, ചോദ്യ ശരങ്ങളുമായി ചർച്ച മുന്നോട്ട് പോകുന്നതിനിടെ ജോൺ ബ്രിട്ടാസ് നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. ബി.ബി.യെ പൂട്ടിക്കുമോ എന്നതായിരുന്നു ചർച്ചയിലെ വിഷയം.

ചർച്ചയ്ക്കിടെ, അവതാരകനായ സുരേഷിനോട് ഒരു പക്ഷം പിടിക്കരുതെന്നും, മാധ്യമ പ്രവർത്തകൻ എപ്പോഴും നിഷ്പക്ഷത പുലർത്തണമെന്നും ജോൺ ബ്രിട്ടാസ് ഉപദേശിച്ചു. മാധ്യമ പ്രവർത്തനമെന്നാൽ നിഷ്പക്ഷമായിരിക്കണമെന്നും, ഏതെങ്കിലും പാർട്ടി ഓഫീസിൽ നിന്നും എഴുതിത്തരുന്നതായിരിക്കരുത് നമ്മൾ വിളിച്ചു പറയേണ്ടത് എന്നുമാണ് ബ്രിട്ടാസിന്റെ വകയുള്ള ഉപദേശം. താനൊരു മാധ്യമപ്രവർത്തകൻ ആയിരുന്നുവെന്നും ബ്രിട്ടാസ് എടുത്ത് പറയുന്നുണ്ട്.

ബ്രിട്ടാസിന്റെ പരാമർശത്തെ രാഷ്ട്രീയമായി ചർച്ചയാക്കുകയാണ് എതിരാളികൾ. ‘അല്ല ബ്രിട്ടാസേ താങ്കൾ ഏത് മാധ്യമത്തിലായിരുന്നു? കൈരളി, ആഹ! കൈരളി -നിഷ്പക്ഷത – മാധ്യമ പ്രവർത്തനം. ഒരു മിനിറ്റേ..’ ഇങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ. ‘ഞാനും കൈരളി കണ്ടിട്ടാണ് നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്താണെന്നു മനസ്സിലാക്കിയത്. വിദേശ മാധ്യമ പ്രവർത്തകരെല്ലാം ഒരു തീർത്ഥ യാത്ര പോലെയാണ് അന്നെല്ലാം കൈരളി സന്ദർശിച്ചിരുന്നത്. നിഷ്പക്ഷ മാധ്യമപ്രവർത്തനം തന്നെ കാരണം’, എന്നും ചിലർ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button