KeralaNews

ഏഷ്യാനെറ്റിന്റെ സര്‍വേയ്ക്ക് മറുപടി നല്‍കി വീണാ ജോര്‍ജ്

 

ഏഴംകുളം: ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പ് സര്‍വേയ്ക്ക് ശക്തമായ മറുപടി നല്‍കി പത്തനംതിട്ട ലോക്സഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി വീണാ ജോര്‍ജ് എംഎല്‍എ. ഇത് കേരളമാണ് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി യുപിയിലും മറ്റ് സ്വകാര്യ ചാനലുകള്‍ നടത്തിയ സഹായം ആവര്‍ത്തിക്കാന്‍ ഇത് ഉത്തര്‍പ്രദേശല്ല കേരളമാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പോരാട്ട വീര്യം ഏഷ്യാനെറ്റിന് അറിയില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ഥി.

ആറ് ദിവസം മുന്‍പ് ഏഷ്യാനെറ്റിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തന്നോടൊപ്പം തുറന്ന വാഹനത്തില്‍ പ്രചാരണ സ്ഥലങ്ങളില്‍ എത്തിയിരുന്നു. മണ്ഡലത്തില്‍ ഒന്നാം സ്ഥാനാത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ താനാണ് എന്നാണ് അവര്‍ പറഞ്ഞത്. ഇവിടെ ആകെ രണ്ട് സ്ഥാനാര്‍ഥികളെ ഉള്ളൂ. മൂന്നാമത് സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരുമില്ലെന്നാണ്. കൃത്യം ആറ് ദിവസത്തിനുള്ളിലാണ് അവര്‍ സര്‍വെ പുറത്തുവിടുന്നത്. അപ്പോള്‍ മൂന്നാമത് ഉള്ള സ്ഥാനാര്‍ഥിയെ ഒന്നാമതാക്കിയായിരുന്നു സര്‍വെ. ആറന്മുള നിയോജകമണ്ഡലത്തില്‍ എംഎല്‍എ സ്ഥാനത്തേക്ക് താന്‍ മത്സരിച്ചപ്പോളും പരാജയപ്പെടുമെന്നായിരുന്നു ഏഷ്യാനെറ്റ് കണ്ടുപിടുത്തം.

എന്നാല്‍ ഏഴായിരത്തിലധികം വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് വിജയം. ബിജെപി സ്ഥാനാര്‍ഥിയെ സഹായിക്കാനാണ് ചാനലുകള്‍ ശ്രമിക്കുന്നത്. സര്‍വെ പുറത്തുവിട്ട ‘എ ടു ഇസഡ്’ ഏജന്‍സിയുടെ സിഇഒ 2014 ല്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഉണ്ടായിരുന്ന ആളാണ്. ഏഷ്യാനെറ്റിന്റേത് പത്തനംതിട്ട മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് 23ന് ജനങ്ങള്‍ മറുപടി നല്‍കും. 75000 വോട്ടുകള്‍ക്ക് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button