ഡൽഹി : സ്ഥാനാർത്ഥികൾ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തെല്ലാം ചെയ്യണമെന്ന കാര്യം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് കോടതിയാണ് കേസ് പരിഗണിക്കുക.
ജാതി -മത വിഷയങ്ങൾ പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്ന രീതി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഇന്നലെ കേസ് പരിഗണിക്കുമ്പോൾ സ്വന്തം അധികാരങ്ങളെ കുറിച്ച് കമ്മീഷന് ബോധ്യമില്ലേയെന്ന് കോടതി ചോദിച്ചിരുന്നു.
പിഎം മോദി സിനിമ കണ്ടിട്ട് വേണം നിരോധിക്കാനാണെന്ന് കോടതി കമ്മീഷനോട് കോടതി ചോദിച്ചിരുന്നു.അതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട്ദിവസത്തേക്കും പ്രചരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. എന്നാൽ പരിമിതമായ അധികാരങ്ങളേ ഉള്ളു എന്നായിരുന്നു കമ്മീഷന്‍റെ പ്രതികരണം.
Post Your Comments