Election NewsLatest NewsIndia

ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ എസ്.പിയില്‍ ചേര്‍ന്നു

ലക്നൗ•ബോളിവുഡ് നടനും കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്.പി നേതാവും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവിന്റെ സാന്നിധ്യത്തിലാണ് പൂനം എസ്.പിയില്‍ ചേര്‍ന്നത്. പൂനം ഡിംപിളിനൊപ്പം നില്‍ക്കുന്ന ചിത്രം എസ്.പി പുറത്തുവിട്ടിട്ടുണ്ട്.

പൂനം ലക്നൗവില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിനെതിരെ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. സിംഗ് ചൊവ്വാഴ്ചയാണ് നാമനിര്‍ദ്ദേശം സമരിപ്പിച്ചത്.

ലക്നൗവിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന്‍ പൂനം തയ്യാറായില്ല. ‘നാളെ പറയാം’ എന്ന് മാത്രമായിരുന്നു അവരുടെ മറുപടി.

പൂനം സിന്‍ഹ ഏപ്രില്‍ 18 ന് നാമനിര്‍ദ്ദേശം നല്‍കുമെന്നാണ് കരുതുന്നത്.

മേയ് 6 നാണ്‌ ലക്നൗ ഉള്‍പ്പടെ 51 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button