Latest NewsBusiness

ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 369.80 പോയിന്റ് ഉയർന്നു 39275.64 ലും നിഫ്റ്റി 96.80 പോയന്റ് ഉയര്‍ന്ന് 11787.20ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം സെന്‍സെക്‌സ് റെക്കോഡ് ഉയരമായ 39,364ലിലും നിഫ്റ്റി 11,810.95ലുമെത്തി. ബിഎസ്ഇയിലെ 1258 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 1276 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റന്‍ കമ്പനി, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിലെത്തിയപ്പോൾ വിപ്രോ, സിപ്ല, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button