നാഗപുര്‍: രാജ്യത്ത് ഓരോ അഞ്ചു വര്‍ഷത്തിലും ഭരണമാറ്റത്തിനു സാധ്യതയുണ്ടെന്നും സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാരുകളെ ആശ്രയിക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ഗവേഷണ, സാമൂഹിക സംഘടനകള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ശക്തമായ അടിത്തറയില്‍ മുന്നോട്ടു പോകണം.സര്‍ക്കാരുകളുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ളവര്ക്ക് അവരെ സമീപിക്കാം.ഒരു തരത്തിലും സര്‍ക്കാരിനെ ആശ്രയിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജപിന്തുണയുള്ള സര്‍ക്കാരുകള്‍ 30-50 വര്‍ഷത്തിലാണു മാറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ അഞ്ചു വര്‍ഷവും ഭരണമാറ്റത്തിനു സാധ്യയുണ്ടെന്നും ഭാഗവത് പറഞ്ഞു. സമൂഹത്തിന്റെ ഉന്നതിക്കായി വിജ്ഞാനം ആര്‍ജിക്കാനുള്ള പരിശ്രമമാണ് ഉണ്ടാകേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
Post Your Comments