KeralaLatest NewsElection News

ശശി തരൂരിനെ നിർമലാ സീതാരാമൻ സന്ദർശിച്ചു

തിരുവനന്തപുരം : ക്ഷേത്രത്തിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് തരൂരിനെ കേന്ദ്രമന്ത്രി സന്ദർശിച്ചത്.

ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശശിതരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് കുത്തിക്കെട്ടുകൾ തലയിലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. പരിക്കേറ്റതിനെത്തുടർന്ന് തൂരിന്റെ പ്രചാരണ പരിപാടികൾ മാറ്റിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button