Latest NewsElection NewsKerala

മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തടസപ്പെടുത്തി ശരണം വിളി : സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തടസപ്പെടുത്തി ശരണം വിളിച്ചുവെന്ന് ആരോപണം. ശരണം എല്‍.ഡി.എഫ് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കി. മൈക്കിന്റെ ദൂരപരിധി ലംഘിച്ചെന്ന് കാണിച്ചാണ് പരാതി. ഐ.ബി സതീഷ് എം.എല്‍.എയാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം കാട്ടാക്കടയിലെ ക്ഷേത്രത്തിലാണ് ഉച്ചഭാഷിണിയിലൂടെ നാമജപം പുറത്തുവന്നത്. ഇത് കേട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി അസ്വസ്ഥനാകുകയും പ്രസംഗം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. സംഭവം ഉണ്ടായ ഉടന്‍ തന്നെ സിപിഎം നേതാവ് വി.ശിവന്‍കുട്ടിയും സംഘവും വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാമജപം തടസപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button